സുനാമി ചിന്തകള്‍

Saturday, August 12, 2006

പി.എഫ്.ടി.ഡി (ക്വാലിഫികേഷന്‍)

കുട്ടികാലത്ത് പല ആളുകളും മറ്റുള്ളവരെ വിലയിരുത്തുന്നത് ഞാന്‍ പലപ്പോഴായി ശ്രദ്ദിച്ചിരുന്നു. അതില്‍ മിയ്കതും സ്വത്തുസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. കാരണം പലപ്പോഴായി പലരില്‍ നിന്നും ഞാന്‍ കേട്ടിരുന്നു.. “ആ അവരൊക്കെ ഭയങ്കര പൈസക്കാരാ.. , അയ്യോ... അവര്‍ പാവങ്ങളാണ്. അവര്‍ക്ക് തീരെ പൈസയില്ലാ...”എന്നീ വാചകങ്ങളും കൂടെ അതിന്റെ മേല്‍ മറ്റു വിലയിരുത്തലുകളും. ഓഹോ.. ഈ പൈസ അത്രക്ക് ഗമ ഉള്ള ആളാണോ..? ഇങ്ങേരെന്താ ചിലരുടെ വീട്ടില്‍ മാത്രം താമസിക്കുന്നത് , മറ്റു ചിലരെ കണ്ടെന്നുപോലും നടിക്കാത്തത് ? എന്നെല്ലാമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. എന്തായാലും എനിക്കൊന്നുമില്ലാ... എനിക്കെന്റെ അച്ഛനും അമ്മയും ഒക്കെ മതി.

പിന്നീട് ആളുകള്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ വിലയിരുത്തുന്നത് ഞാന്‍ ശ്രദ്ദിച്ചു. “ആ കുട്ടി നല്ല കുട്ടിയാ... കാരണമെന്താ.. നല്ല വിദ്യാഭ്യാസമുണ്ട് , ആ കുട്ടികളോടൊന്നും അധികം കൂട്ട് കൂടണ്ട , തീരെ വിദ്യാഭ്യാസമില്ലാത്ത വര്‍ഗ്ഗങ്ങളാണ്” അങ്ങിനെ പലതും. ഓഹോ.. എങ്കില്‍ എനിക്കും അല്പം അതാവാം , ഊം എന്തേ.. ഹെയ് വിദ്യാഭ്യാസമേ!!

അടുത്തതായി കേട്ടതോ.. “ക്വാലിഫികേഷന്‍” . ഈ സാധനം എന്താണെന്നുപോലും അന്നറിയില്ലാ. എന്തായാലും സമൂഹത്തില്‍ മൂല്യം ഉള്ള മറ്റൊരു സാധനം. അയാള്‍ക്ക് ഒന്നുമില്ലെങ്കിലെന്താ നല്ല “ക്വാലിഫികേഷന്‍” ഉണ്ടല്ലോ.. എന്നൊക്കെ കേട്ടിട്ടുണ്ട്. എന്തായാലും അച്ഛനോട് ചോദിച്ചു നോക്കാം എന്നു തീരുമാനിച്ചു.

അച്ഛാ.. എന്താ ഈ “ക്വാലിഫികേഷന്‍” ന്ന്ച്ചാല്‍?

അതോ.. ഈ പേരിന്റെ കൂടെ ഉള്ള വാലില്ലേ.. അതന്ന്യാ.. “ക്വാലിഫികേഷന്‍” . ലളിതമായ രീതിയില്‍ അച്ഛന്‍ മറുപടി തന്നു. സംശയം ഒന്നുകൂടി കൂടി.

പേരിന്റെ കൂടെ ഉള്ള വാലോ...?

എന്ന്ച്ചാല്‍ നീ കേട്ടിട്ടില്ലേ.. മത്തായീ.. എം.ബി.ബി.എസ്, പോത്തന്‍.. എല്‍.എല്‍.ബി. എന്നൊക്കേ..,

എന്ന്ച്ചാല്‍? വീണ്ടും ഞാനച്ഛനെ ബുദ്ദിമുട്ടിപ്പിച്ചു.

മോളേ.. എം.ബി.ബി.എസ് എന്ന്ച്ചാല്‍ ഡോക്ടര്‍, എല്‍.എല്‍.ബി. എന്ന്ച്ചാല്‍ അഡ്വക്കേയ്റ്റ് .

അങ്ങിനെ പല ഉദാഹരണങ്ങള്‍ സഹിതവും ചില ചെറിയ വിശദീകരണങ്ങള്‍ സഹിതവും അച്ഛനെന്നെ ഈ “ക്വാലിഫികേഷന്‍” എന്താണെന്നു മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചു. കുറെ ഒക്കെ മനസ്സിലായപ്പോള്‍ എന്റെ സംശയം മറ്റൊന്നായി.

അങ്ങിനെ ആണെങ്കില്‍ എന്താ അച്ഛന്റെ ക്വാലിഫികേഷന്‍ ? അച്ഛനെ ഞാന്‍ വെറുതെ വിട്ടില്ല.

ഉടനെ എനിക്ക് മറുപടിയും കിട്ടി.

“പി.എഫ്.ടി.ഡി.” എന്ന്ച്ചാല്‍? പ്രൌഡ് ഫാദര്‍ ഓഫ് ത്രീ ഡോട്ടേര്‍സ്. മറ്റൊരു ചോദ്യം വരുന്നതിനു മുമ്പ് വിശദീകരണവും അച്ഛന്‍ തന്നു. വലിയ പിടിത്തം ഒന്നും കിട്ടിയില്ലെങ്കിലും ബാക്കി അമ്മയോട് ചോദിക്കുന്നതാണ് ബുദ്ദി എന്നെനിക്കു തോന്നി.

അങ്ങിനെ ഞാന്‍ അമ്മയോട് ചോദിച്ചു,

അമ്മേ.. “ഈ പ്രൌഡ് ഫാദര്‍ ഓഫ് ത്രീ ഡോട്ടേര്‍സ്” എന്ന്ച്ചാല്‍ എന്താ..?

അന്തം വിട്ട് എന്നെ നോക്കിനിന്ന അമ്മയോട് ഞാന്‍ സാഹചര്യവും വിശദീകരിച്ചു.

ഓ.. അതാണോ.. മോളേ.. നിങ്ങള്‍ മൂന്നു പേരുടെയും അച്ഛനാണെന്നതില്‍ അച്ഛനുള്ള അഭിമാനം ആണ് അച്ഛന്റെ ക്വാലിഫികേഷന്‍. ഓ.. മോള്‍ക്ക് സന്തോഷായീ..

ഇന്ന് ബി.കൊം (ഭാഗ്യം കൊമ്പത്ത് ), എം.ബി.ബി.എസ് (മാര്‍ച്ചില്‍ ഭാഗ്യം വന്നില്ലെങ്കില്‍ ഭാഗ്യം സെപ്റ്റംബറിള്‍ വരും) , എല്‍.എല്‍.ബി (ലക്കും ലഗാനുമില്ലാത്ത ബ്രെയിന്‍) എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് , “മറ്റൊരു ക്വാലിഫികേഷനിലും ഇല്ലാത്ത “സ് നേഹം” എന്റെ അച്ഛന്റെ ക്വാലിഫികേഷനില്‍ ഉണ്ട്” എന്ന്.

ശരിയാണ് ആ അച്ഛന്റെ മകളാ‍യി ജനിച്ചതില്‍ എനിക്കും അഭിമാനം ഉണ്ട്.

8 Comments:

 • അച്ഛന്റെ പി.എഫ്.ടി.ഡി. എന്ന ക്വാലിഫികേഷന്‍ എനിക്ക് വല്യഷ്ടായീ...

  By Blogger സുമാത്ര, at 3:46 AM  

 • വേറേയും ഉണ്ടല്ലോ ക്വാളിഫിക്കേഷന്‍സ്‌. PHD = Passed Highschool with Difficulty, MA, BF = Matriculation Appeared But Failed, എന്നിങ്ങനെയൊക്കെ. :-)

  By Blogger കണ്ണൂസ്‌, at 3:51 AM  

 • തന്‍റെ വാലിന്‍റെ നീളം കൂട്ടാന്‍ പണ്ടൊരു ഡോക്ടര്‍ ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്.
  മക്കളെ സംബന്ധിച്ചടത്തോളം വലിയ ക്വാളിഫിക്കേഷന്‍ സ്നേഹം തന്നെയാണ്

  By Blogger വല്യമ്മായി, at 3:53 AM  

 • ക്വാളിഫിക്കേഷന്‍സ് കലക്കി.പ്രത്യേകിച്ചും കണ്വെന്‍ഷണല്‍ ആയ ക്വാളിഫിക്കേഷന്‍സ് വിവരിച്ചത്.

  ഇങ്ങനത്തെ ഐറ്റംസ് ഇനിയും പോരട്ടെ!

  By Blogger ദില്‍ബാസുരന്‍, at 3:56 AM  

 • എന്റെ സുമാത്രെ, ഞാനൊരു ലക്കും ലഗാനുമില്ലാത്ത ബ്രെയിന്‍ ആണെന്ന് പറഞ്ഞത് ഇത്തിരി കടുപ്പമായി പോയി.
  എന്നാലും, ഈ ഫുള്‍ഫോമൊക്കെ പോരട്ടെ. പൊതുവിജ്ഞാന പരീക്ഷക്ക് ഉപകരിക്കും.

  By Blogger അനംഗാരി, at 4:31 AM  

 • പാസ്സ്‌ഡ് ഹൈസ്കൂള്‍ വിത് ഡിഫിക്കല്‍റ്റിയായിട്ടാണെങ്കിലും പി.എച്.ഡിയ്ക്ക് ജോയിന്‍ ചെയ്ത് നാലാം കൊല്ലം ഡിഗ്രി കിട്ടും - പെര്‍മനന്റ് ഹെഡ് ഡാമേജ്.

  ഫുള്‍ സ്ലീവ് ഷര്‍ട്ടും ഷൂസും മാത്രം ഇട്ട് ആഷ്‌ പൂഷ് ആംഗലേയം മാത്രം സംസാരിക്കുന്ന, ഹൌവ്വായ്യൂ, വാട്ട്‌സപ്പ്‌മാന്‍ എം.ബി.എ ക്കാരെ അസൂയ മൂത്ത് (കിട്ടണമെന്നുണ്ടായിരുന്നു, കിട്ടിയില്ല) ഞങ്ങള്‍ വിളിച്ചു- Manda Budhi Association.

  സൂമാത്രേ നന്നായിരിക്കുന്നു.

  [സുപ്രിയയെ മൃഗശാലപ്രിയേ എന്ന് വിളിച്ചതോര്‍മ്മ വരുന്നു :)]

  By Blogger വക്കാരിമഷ്‌ടാ, at 4:45 AM  

 • എം.ബി.ബി.എസ്സിന്റെ ഫുള്‍‌ഫോം കലക്കന്‍. സുമാത്രേ, നന്നായി.

  By Blogger ശ്രീജിത്ത്‌ കെ, at 8:48 AM  

 • ഹായ് .. ഹായ്.. പുതിയ പുതിയ ഫുള്‍‌ഫോം എല്ലാം നന്നായി. ഇനി എസ്.എസ്.എല്‍.സി (സുന്ദരി/സുന്ദരന്‍മാരോട് സല്ലപിക്കാന്‍ ലാസ്റ്റ് ചാന്‍സ് )കൂടി ആയിക്കോട്ടെ.

  By Blogger സുമാത്ര, at 2:48 AM  

Post a Comment

Links to this post:

Create a Link

<< Home