സുനാമി ചിന്തകള്‍

Monday, August 07, 2006

പുട്ടു പോയി ലോട്ടറി വന്നു.

പുട്ടടിക്കാനായി പതിവിന്‍ പടിഞ്ഞാറെ
തട്ടുകടയില്‍ പ്പോയി ഞാനുമെന്‍ കെട്ടിയവനും
പുത്തനാം തട്ടുകട കണ്ടൊരു മാത്രയില്‍
ഞെട്ടിപ്പോയി പിന്നെ പൊട്ടിക്കരഞ്ഞു പോയ്
പൊട്ടിപ്പൊളിഞ്ഞൊരു പുട്ടുപെട്ടിതന്‍ സ്ഥാനത്തിന്നോ
പുതു പുത്തനാം ഷോക്കെയ്സുകള്‍ വെട്ടിത്തിളങ്ങീടുന്നു
പുട്ടേ.. കടലയേ.. ചട്ണിയേ.. എന്ന പാട്ടിലിപ്പവിടെ
പകരമോ നാളേ.. നാളേ.. ഭാഗ്യം നാളേ.. നാളേയെന്നല്ലോ
പുട്ടിന്റെ സ്ഥാനത്തോ പൊന്‍ തട്ടുകളായിപ്പോയീ
പൊന്‍ തട്ടിലോ പുത്തന്‍ ലോട്ടറിക്കുട്ടന്മാരും
പുട്ടും കടലയും പിന്നെ ചിരിക്കുമാ ചട്ണിയും
പെട്ടെന്നിതെങ്ങു പോയെന്റെ പട്ടരു ചേട്ടാ
കെട്ടിയവനാരാഞ്ഞിതാ പട്ടരു ചേട്ടനോടായീ
പുട്ടിന്നടിക്കാനാവില്ലെന്നറിഞ്ഞോരു തത്രപ്പാടില്‍
കുട്ടികളേ.. കാലം മാറിയതറിഞ്ഞില്ലേ...
പുട്ടിന്നാര്‍ക്കു വേണം പോട്ടെ, ലോട്ടറിയൊന്നെടുക്കട്ടെ
പെട്ടല്ലോ ഞങ്ങളാ‍ പട്ടരു ലോട്ടറിക്കടയില്‍
കഷ്ടകാലമല്ലാതെന്തു ചൊല്ലീടും ഞാന്‍

( ഇതു നടന്നൊരു സംഭവമാണേ.. , പിന്നീടെന്താ.. പട്ടരു ചേട്ടനെ പിണക്കണ്ട എന്നു കരുതി ലോട്ടറിയും വാങ്ങി തട്ടുകടയിലെ പുട്ടിനെ ഓര്‍ത്ത് നാക്കില്‍ വെള്ളമൂറി ഞങ്ങള്‍ തിരികെ വീട്ടിലേക്കു നടന്നു, നാളത്തെ ഭാഗ്യവും സ്വപ്നവും കണ്ട്. )

17 Comments:

 • പുട്ടടിച്ചില്ലീങ്കിലും ഒരു പക്ഷേ.. നാളെ ഒരു പുട്ടുകട തുടങ്ങാന്‍ കഴിഞ്ഞാലോ...? ലോട്ടറിയില്ലേ.. പിന്നെന്താ...?

  By Blogger സുമാത്ര, at 4:49 AM  

 • പുട്ടടിച്ചില്ലീങ്കിലും ഒരു പക്ഷേ.. നാളെ ഒരു പുട്ടുകട തുടങ്ങാന്‍ കഴിഞ്ഞാലോ...? ലോട്ടറിയില്ലേ.. പിന്നെന്താ...?

  By Blogger സുമാത്ര, at 4:50 AM  

 • ഹ ഹ

  ഇത് കലക്കി. എങ്കിലും പുട്ടിനോടൊക്കുമോ ലാട്ടറി?

  By Blogger ദില്‍ബാസുരന്‍, at 4:50 AM  

 • സുമാത്ര ഒറ്റയ്ക്ക് ഇവിടെ നൂറ് കമന്റ് തികയ്ക്കുമെന്നാണല്ലോ തോന്നുന്നത്. കവിത നന്നായി. ഏതാ വൃത്തം?

  By Blogger ശ്രീജിത്ത്‌ കെ, at 4:55 AM  

 • എന്നിട്ട് ലോട്ടറി അടിച്ചോ

  By Blogger വല്യമ്മായി, at 5:06 AM  

 • വൃത്തവും വൃത്തിയും ഒക്കെ നോക്കി കവിത എഴുതാന്‍ ഇരുന്നാലേയ്.. വെള്ളമേറിയിട്ടും ഭസ്മമേറിയിട്ടും കുറി തൊടാന്‍ പറ്റാത്ത നമ്പൂതിരിയെപോലെ ആകും.കമന്റിന് നന്ദിയുണ്ട്.

  By Blogger സുമാത്ര, at 5:09 AM  

 • ലോട്ടറി കിട്ടിയിട്ട് മുഴുവനും പുട്ടടിച്ചിട്ടുണ്ടാവും ഇല്ലെ?

  By Blogger സു | Su, at 5:13 AM  

 • ശ് ശേ ടാ... ലോട്ടറി അടിച്ചാലുടനെ തുടങ്ങീല്ലേ..പുതിയൊരു തട്ടുകട. നാളെയും പുട്ടടിക്കണ്ടേ.. ഈ കുട്ടിക്കും കെട്ടിയവനും പിന്നെ നാട്ടുകാര്‍ക്കും.

  By Blogger സുമാത്ര, at 5:21 AM  

 • സുമാത്ര ഇതെഴുതിയപ്പോള്‍ ഒരു താളം മനസ്സിലുണ്ടായിരുന്നിരിക്കണം. കാരണം, അധികം പ്രയാസം കൂടാതെ ഇതൊരു വൃത്തത്തിലാക്കാം. അപ്പോള്‍ ചൊല്ലാനും ഒരു രസമുണ്ട്‌. കുചേലവൃത്തമെന്നോ വഞ്ചിപ്പാട്ടു വൃത്തമെന്നോ മറ്റോ പേരിലൊരു വൃത്തമുണ്ട്‌. ഇവിടെ ഉമേഷിന്റെ സഹായം ആവശ്യമുണ്ട്‌. ഉമേഷ്‌ ശ്രദ്ധിക്കുന്നുണ്ടോ? ചെറിയ മാറ്റങ്ങളോടെ ഇതാ.

  പുട്ടൊന്നടിക്കുവാനായി പതിവുപോല്‍ പടിഞ്ഞാറെ
  തട്ടുകടേല്‍ പോയി ഞാനും കെട്ടിയവനും
  പുത്തനൊരു തട്ടുകട കണ്ടയതേ മാത്രയില്‍ ഞാന്‍
  ഞെട്ടിപ്പോയി പിന്നെയങ്ങു പൊട്ടിക്കരഞ്ഞു.
  പൊട്ടിപ്പോളിഞ്ഞൊരു പൂട്ടുപെട്ടിതന്റെ സ്ഥനത്തിന്നു-
  പുതുപുത്തന്‍ ഷോക്കെയ്‌സുകള്‍ വെട്ടിത്തിളങ്ങി.
  "പുട്ടേ, കടലയേ, ചട്‌ണീ", എന്ന പാട്ടില്ലവിടിന്ന്
  പകരമോ "നാളെ..ഭാഗ്യം നാളെ"യെന്നല്ലോ.
  പുട്ടിരുന്ന സ്ഥാനത്തിന്ന് പൊന്നിന്‍തട്ടുകളാണല്ലൊ
  പൊന്നിന്‍തട്ടില്‍ പുത്തന്‍ലോട്ടറിക്കുട്ടന്മാരും.
  പുട്ടും കടലയും പിന്നെ ചിരിക്കുമാ ചട്‌ണീമയ്യൊ
  പെട്ടെന്നെങ്ങുപോയി? എന്റെ പട്ടരുചേട്ടാ?
  കെട്ടിയവനാരാഞ്ഞിതാ പട്ടരുചേട്ടനോടായി
  പുട്ടുകിട്ടില്ലന്നറിഞ്ഞ തത്രപ്പാടില്‌.
  കുട്ടികളേ കാലംമാറിപ്പോയതൊന്നുമറിഞ്ഞില്ലെ?
  പുട്ടിന്നാര്‍ക്കുവേണം? പോട്ടെ, ലോട്ടറിവാങ്ങൂ.
  പെട്ടുപോയി ഞങ്ങളന്നാ പട്ടര്‍ലോട്ടറിക്കടയില്‍
  കഷ്ടകാലം! അല്ലാതെന്തു ചൊല്ലിടേണ്ടു ഞാന്‍

  By Blogger ബാബു, at 10:28 AM  

 • പുട്ടെന്നു കണ്ടു ഞാന്‍ പാഞ്ഞിങ്ങു വന്നതും ​
  പുട്ടില്ല എന്നറിഞ്ഞാകെ വലഞ്ഞതും ​
  ഖേദമായ്, ആശ്വാസമാകുവാനായിനി
  ആശംസയേകുന്നു മാത്രാസുമമേ

  ഭാഗ്യമായ് ദേവീകടാക്ഷം ഫലിക്കുകില്‍ ​
  ലക്ഷങ്ങളെണ്ണി നിന്‍ കൈകള്‍ ​കഴക്കുകില്‍ ​
  തരപ്പെടുത്തീടേണം തട്ടുകടയന്നൊരെണ്ണം ​
  ശരിപ്പെടുത്തീടേണം പുട്ടുകടയന്നൊരെണ്ണം ​

  By Blogger സ്വാര്‍ത്ഥന്‍, at 11:11 AM  

 • ലോട്ടറി തുള്ളിത്തിമര്‍ക്കുന്ന ലോകത്ത്
  പുട്ടിനെയോര്‍ത്ത് കേഴുന്നവനാരെടോ?

  By Blogger വളയം, at 11:43 AM  

 • ബാബുവിനും സ്വാര്‍ത്ഥനും നന്ദി ....

  By Blogger സുമാത്ര, at 10:50 PM  

 • This comment has been removed by a blog administrator.

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:36 AM  

 • ഞാന്‍ ഇവിടെ എത്താന്‍ വൈകിപ്പോയി..

  ലോട്ടറി കിട്ടിയാല്‍ പിന്നെ
  അതു പുട്ടടിച്ചു കഴിയൂ അല്ലെങ്കില്‍
  വിശാലേട്ടനെപ്പോലെ ചൂടുള്ള പുട്ടും സ്വപ്നം കണ്ടുറങ്ങൂ..

  ഇതൊന്നും കഴിയില്ലെങ്കില്‍ കാലേഷ്/ശ്രീചിത്ത്/ഡ്രിസില്‍... ഇവരാരോടെങ്കിലും ആവശ്യപ്പെട്ട് പുട്ട് ഫന്‍സ് അസോസിയേഷനില്‍ ഒരു മെമ്പര്‍ഷിപ്പ് തരപ്പെടുത്തു


  ഇല്ലെങ്കില്‍ പാവം പുട്ടിനും വിഷമമാവും

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:39 AM  

 • ബാബു പറഞ്ഞാണു് ഇവിടെയെത്തിയതു്. വഞ്ചിപ്പാട്ടായി മാറ്റിയതു താഴെച്ചേര്‍ക്കുന്നു:

  പുട്ടടിച്ചിടുവാനായി പതിവു പോല്‍ പടിഞ്ഞാറെ
  തട്ടുകടയില്‍പ്പോയി ഞാന്‍, കെട്ടിയവനും
  പുത്തനാകും തട്ടുകട കണ്ടൊരു മാത്രയില്‍ ഞങ്ങള്‍
  ഞെട്ടിപ്പോയി പിന്നെപ്പൊട്ടിക്കരഞ്ഞു പോയി
  പൊട്ടിപ്പൊളിഞ്ഞൊരു പുട്ടുപെട്ടിതന്‍ സ്ഥാനത്തിലിന്നോ
  പുത്തനാകും ഷോക്കെയ്സുകള്‍ വെട്ടിത്തിളങ്ങി
  “പുട്ടേ... കടലേ... ചട്ണിയേ...” എന്ന പാട്ടില്ലവിടിപ്പോള്‍
  കേട്ടിടുന്നൂ “നാളേ... നാളേ.. നാളേ...”യെന്നല്ലോ
  പുട്ടിന്റെ സ്ഥാനത്തു പൊന്നിന്‍ തട്ടുകളായിപ്പോയല്ലോ
  തട്ടിലോ പുത്തന്‍ ലോട്ടറിക്കുട്ടപ്പന്മാരും
  “പുട്ടും കടലയും പിന്നെ ചിരിക്കുമാ ചട്ടിണിയും
  പെട്ടെന്നിതെങ്ങു പോയെന്റെ പട്ടരു ചേട്ടാ?”
  കെട്ടിയവനാരാഞ്ഞിതാ പട്ടരു ചേട്ടനോടായി
  പുട്ടിന്നടിക്കാനാവില്ലെന്നറിഞ്ഞ നേരം
  “കുട്ടികളേ... കാലം മാറിയെന്നതറിഞ്ഞില്ലേ നിങ്ങള്‍?
  പുട്ടിന്നാര്‍ക്കു വേണം പോട്ടേ, ലോട്ടറി വേണോ?”
  പെട്ടല്ലോ ഞങ്ങള്‍ പട്ടര്‍ തന്‍ ലോട്ടറിക്കടയിലയ്യോ
  കഷ്ടകാലം, അല്ലാതെന്തു ചൊല്ലിടേണ്ടു ഞാന്‍?


  വഞ്ചിപ്പാട്ടു് എളുപ്പമാണു്. 16, 13 എന്നീ അക്ഷരങ്ങളുള്ള വരികള്‍ ഒന്നിടവിട്ടു്. എട്ടക്ഷരം കഴിഞ്ഞാല്‍ മുറിയണം. അത്രേ ഉള്ളൂ. ബാക്കിയെല്ലാം പാടി നീട്ടലില്‍ വരും.

  By Blogger ഉമേഷ്::Umesh, at 6:13 PM  

 • ഇപ്പോള്‍ വഞ്ചിപ്പാട്ടായി. :)

  By Blogger ബിന്ദു, at 10:08 AM  

 • ഉമേഷ് ജി... വളരെ നന്ദി ഉണ്ട്. ഞാന്‍ ഇപ്പോളാണ് വായിച്ചത്. ഭാവിയിലും സഹായം പ്രതീക്ഷിക്കുന്നു. സമയം വലിയ വില്ലനാവുന്നു പലപ്പോഴും. നന്ദി.

  By Blogger സുമാത്ര, at 5:40 AM  

Post a Comment

Links to this post:

Create a Link

<< Home