സുനാമി ചിന്തകള്‍

Sunday, August 06, 2006

വേര്‍പാടിന്റെ നാലു വര്‍ഷങ്ങള്‍

നീ ആശംസിച്ച ദിനങ്ങളെല്ലാം ശുഭദിനങ്ങള്‍ ആയിരുന്നു.
നീ കൂടെ ഉണ്ടായിരുന്ന രാവെല്ലാം ആനന്ദഭരിതമായിരുന്നു.
നീ പറഞ്ഞ കഥകളെല്ലാം മനോഹരമായിരുന്നു.
നിന്നെ ഞാനുമീലോകവും ഒരുപാടു സ് നേഹിച്ചു.

നിന്റെ മൊഴികളെല്ലാം അമ്രുതം നിറഞ്ഞവയായിരുന്നു.
നിന്നശ്രുകള്‍ പാപികള്‍ക്കാശ്രയമായിരുന്നു.
നിന്‍ തണലില്‍ വിശ്രമിച്ചവറേറയായിരുന്നു.
നിന്നെ അവരും ഒരുപാടു സ് നേഹിച്ചു.

നിന്‍ പുന്‍ചിരിയില്‍ കളങ്കമില്ലായിരുന്നു.
നിന്‍ നറുവാക്കി‍ലെന്നും ഫലിതമുണ്ടായിരുന്നു.
നിന്‍ തേന്‍തലോടലില്‍ സ് നേഹമുണ്ടായിരുന്നു.
നീയുമീ ലോകത്തെ സ് നേഹിച്ചിരുന്നോ..?

പിന്നെ നീ എങ്ങു പോയെതില്ലാം മറന്ന്
ഇല്ല നീ ഇന്നുമുണ്ടിവിരിലെല്ലാം
കണ്ണടച്ചാലും തുറന്നാലും കാണാം
എനുക്കുമീഭൂമിക്കും നിന്‍ നറു പുന്‍ചിരി.

8 Comments:

 • ഈ ലോകം നിന്നെ ഒരുപാട് സ് നേഹിച്ചു.മറ്റൊരു ലോകത്തെ നീയും. ഈശ്വരന്‍ കൂടെ ഉള്ള സുന്ദര ലോകം.!!!

  By Blogger സുമാത്ര, at 2:29 AM  

 • നല്ല കവിത. ഇനിയും എഴുതൂ.

  By Blogger ദില്‍ബാസുരന്‍, at 3:16 AM  

 • നന്നായിരിക്കുന്നു

  By Blogger വല്യമ്മായി, at 3:28 AM  

 • ആളൊരു സോപ്പാണല്ലോ ! ;)

  By Blogger ഇടിവാള്‍, at 3:34 AM  

 • വല്ലപ്പോഴും വരുന്ന ചിന്തകള്‍
  Good..

  By Blogger Raghavan P K, at 3:57 AM  

 • ഫിസിക്കലി കാണുന്നവര്‍ക്കല്ലേ.. സോപ്പ് ആവശ്യമുള്ളൂ ഇടിവാള്‍ജീ.. മനസ്സു കൊണ്ട് കാണാന്‍ അതു വേണോ?

  By Blogger സുമാത്ര, at 5:00 AM  

 • അനവസരത്തില്‍ കാമഡി അടിക്കുക എന്ന ദുശ്ശീലം പണ്ടേയുണ്ട് .. ഷെമി സുനാമി !

  By Blogger ഇടിവാള്‍, at 5:11 AM  

 • നന്നായിട്ടുണ്ട്,
  മൃത്യോര്‍ മാ , അമൃതം ഗമയാ !

  By Blogger മുസാഫിര്‍, at 1:55 AM  

Post a Comment

Links to this post:

Create a Link

<< Home