സുനാമി ചിന്തകള്‍

Wednesday, July 26, 2006

മുഖവുര (ഇങനെയും ആകാം)

രാഷ്ടീയത്തിലോ സിനിമാ രംഗത്തിലോ മെംബ്ബര്‍ അല്ലാത്ത ഞാന്‍ സ്വയം പരിചയപ്പെടുത്താതെ എഴുതാന്‍ തുടങ്ങുന്നത് ബുദ്ധിക്കുതകുന്നതല്ല. അല്ലാ !!! ഈ പ്പറഞ്ഞവര്‍ക്ക് പ്രത്യേകമായി ക്ഷണനം ഒന്നും ഇല്ലാതെയോ ആവശ്യപ്പെടാതെയോ തന്നെ “എപ്പം”വേണമെങ്കിലും “എവിടം” വേണമെങ്കിലും കയറിച്ചെല്ല്ലാനും ഒരിക്കലും നടക്കാന്‍ പോകാത്തതോ അല്ലെങ്കില്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്തതോ ആയ സുന്തരമായ “നടക്കാത്ത വാഗ്ദാനങ്ങള്‍”വിളിച്ചു പറയാനും (എന്തും പുലംബാന്‍ എന്നു പറയുന്നത് കൂടുതല്‍ ഉചിതമായിരിക്കും) യാതൊരു വിധ മടിയും കാണില്ല. ഏതായാലും ഞാന്‍ ഈ വിഭാഗത്തില്‍ പ്പെടാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് തമ്മില്‍ പരിചയപ്പെട്ടതിനു ശേഷം ആകാം ബാക്കി.
സാധാരണ എല്ലാവരും പരിചയപ്പെടാന്‍ ഉപയോഗിക്കുന്ന ഒരു ‘ക് ണാപ്പ്’ ഉണ്ടല്ലോ.. (മറ്റൊന്നും അല്ലാ‍ സാക്ഷാല്‍ നാമധേയം അഥവാ പേരു തന്നെ.) അതില്‍ നിന്നു തന്നെ ഞാനും തുടങ്ങാം.
പേര് “സുമാത്ര”.
മിക്കവാറും എല്ലാവരും 2004 ഡിസംബര്‍ 24 മുതല്‍ ഈ പേരുമായി പരിചയപ്പെട്ടുകാണും. സത്യത്തില്‍ ഞാനും അന്നു തന്നെയാ ഈ പേരിനെ കൂടുതല്‍ ആയി പരിചയപ്പെട്ടത്.
ഇനി ഈ പേരു കേട്ട മാത്രയില്‍ തന്നെ പലരുടെയും മനസ്സിലേക്ക് ഓടി ക്കയറിയ (അല്ലെങ്കില്‍ **ചാടിക്കയറിയ **) ചിന്ത “സുനാമി” അല്ലാതെ മറ്റൊന്നും അല്ലാ എന്ന് ഈ സുമാത്രക്കറിയാം.
**** ചിന്തകള്‍ ചിലരുടെ മനസ്സില്‍ ഓടിയും വെറെ ചിലരുടേതില്‍ ചാടിയും ഇനി മറ്റു പലരിലും മറ്റു പല രീതികളിലും ആണല്ലോ.. എത്തുന്നത് . അത് ഒരു പക്ഷേ വ്യക്തിത്വവുമായി ബന്ധപ്പെട്ടായിരിക്കാം. ഉദാഹരണത്തിന് പി.ടി. ഉഷയാണെങ്കില്‍ ചിന്തകള്‍ ഓടിയും അഞ്ജു ബോബി ജോര്‍ജ്ജ് ആണെങ്കില്‍ ഒരു പക്ഷേ ചാടിയും ഒക്കെ ആയിരിക്കും ചിന്തകള്‍ എത്തുന്നത്. *****
ഇനി “സുമാത്ര” എന്ന പേര് കേട്ടിട്ട് സുനാമിത്തിരകളെപ്പോലെ ആഞ്ഞു വീശി അടിക്കുമെന്നോ .. തടസ്സമില്ലാതെ എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുമെന്നോ ദയവു ചെയ്ത് ആരും കരുതരുത്. അതായത് സ്ഥിരമായി ബ്ലോഗില്‍ എന്റെ ലേഖനങ്ങള്‍ ആരും പ്രതീക്ഷിക്കരുത്. സുനമിയെ പ്പോലെ നമുക്ക് വല്ലപ്പോഴും കാ‍ണാം.
പിന്നെ!!! മധുരം മലയാളത്തില്‍” എനിക്ക് “ഗ്പ്പ്” കിട്ടാറില്ല. സാഹിത്യത്തിലും ഭാഷാ പ്രയോഗത്തിലും പ്രാവീണ്യം നേടാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ “ഡയിം” കിട്ടിയില്ല.പിന്നെ കയ്യിലൊതുങ്ങുന്ന ഒരേ ഒരു “ബിദ്യ” ആണ് “മംഗ്ലീഷ്”. ക്ഷമ ചോദിക്കുന്നു!.
പണ്ട് എഴുതുന്ന ശീലവും അഥവാ എഴുതാനുള്ള ആഗ്രഹവും ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ വായിക്കുന്നവര്‍ അതിനെ ദുശ്ശീലവും ദുരാഗ്രഹവും എന്നു മാറ്റി മുദ്ര കുത്തിയാലോ എന്ന് ഭയന്ന് ... ആ “എഴുത്തുകള്‍” ഒന്നും എന്റെ ഡയറിയുടെ പുറം ലോകം കണ്ടില്ല. ചിലരെങ്കിലും ക്ഷണിക്കപ്പെടാതെ അതില്‍ കയറി (ഡയറിയില്‍) നോക്കിയിട്ടുണ്ട്. “പരിതാപകരം”!!!! എന്നാല്‍ ഈ കേറിയവരുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും എന്നെ തേടി എത്തുന്നതിന് മുന്‍പു ഞാന്‍ എന്റെ ഡയറിയും പ്രിയതമനും ആയി “ഡൂഫായി” ലോട്ട് പറന്നു. ഇപ്പോള്‍ പ്രിയതമനും ആയി സ്വസ്ഥം ഗ്രിഹഭരണം.
ഏതായാലും വീണ്ടും ഒരു പരീക്ഷണത്തിന് പ്രചോദനം നല്‍കിയത് ഈ പറഞ്ഞ പ്രിയതമനും പിന്നെ ബ്ലോഗില്‍ ഇപ്പോള്‍ എഴുതാറുള്ളതും ആയ എന്റെ ഒരു “അനിയന്‍ കുട്ടിയും” ആണ്.
ഇതുവരെ അഭിപ്രായങ്ങളോ നിര്‍ദ്ധേശങ്ങളോ നേരിടാന്‍ അവസരം ലഭിക്കാത്ത എനിക്ക് ഈ ബ്ലോഗ് വായിക്കുന്ന സഹോദരീസഹോദരന്‍മാരില്‍ നിന്നും ( അങ്ങിനെ സംഭോദന ചെയ്ത്പ്പോള്‍ ആണല്ലോ സ്വാമി വിവേകാനന്ദന് സദസ്സിന്റെ കയ്യടി നേടാന്‍ കഴിഞത്.) ഉണ്ടാവുമെന്ന് ഈ സുമാത്ര പ്രതീക്ഷിച്ച് തല്‍ക്കാലം നിര്‍ത്തുന്നു.
ജയ് സുനാമി..

21 Comments:

 • സുമാത്രയുടെ ചിന്തകള്‍ സുനാമി പോലെ ബൂലോഗത്താകെ അലയടിക്കട്ടെ.

  സ്വാഗതം!!

  By Blogger ദില്‍ബാസുരന്‍, at 6:39 AM  

 • സ്വാഗതം സുമാത്രേ. ബ്ലോഗിന്റെ പേരും മലയാളത്തിലാക്കിക്കൂടേ?

  By Blogger ശ്രീജിത്ത്‌ കെ, at 6:46 AM  

 • സ്വാഗതം :)

  By Blogger സു | Su, at 6:49 AM  

 • ക്ഷണനം എന്നല്ല, ഗെഡി.. ക്ഷണം .. ;)

  ക്ഷണനം എന്നാല്‍, വധം എന്നാ അര്‍ഥം..
  ഇനി , സുനാമിയായതോണ്ട്, വധം എന്നു തന്നെയാണോ ഉദ്ദേശിച്ചത് ??

  എന്തായാലും, സുനാമിയുടെ ഉയരത്തില്‍ ഒരു സ്വാഗതം പിടിച്ചോളൂ ! നല്ല കിടിലന്‍ പോസ്റ്റുകളങ്ങനെ പോരട്ടേ !

  By Blogger ഇടിവാള്‍, at 6:52 AM  

 • അപ്പോഴിനി ആ അനിയന്‍ കുട്ടി ആരാന്നു കണ്ടു പിടിക്കണം. വല്യ പണിയായല്ലൊ ;)

  സ്വാഗതം എന്റെ വകയും. :)

  By Blogger ബിന്ദു, at 6:56 AM  

 • ബൂലോഗ സ്വാഗതം.

  By Blogger ബിരിയാണിക്കുട്ടി, at 7:05 AM  

 • സ്വാഗതം..

  അപ്പോള്‍ അനിയന്‍‌കുട്ടി........?

  By Blogger വക്കാരിമഷ്‌ടാ, at 7:09 AM  

 • ബിന്ദു ചേച്ചീ,
  അനിയനാരാണെന്ന് ക്ലൂ വേണോ?

  By Blogger ദില്‍ബാസുരന്‍, at 7:10 AM  

 • തന്നെ? ശരി തന്നെ? അസുരവര്‍ഗം?
  :)

  By Blogger ബിന്ദു, at 7:19 AM  

 • കണ്ടാ കണ്ടാ..ഡയറി എഴുതണ പെമ്പിള്ളേര്..ഞാന്‍ അതിവിടെ പറഞ്ഞപ്പൊ ഇവിടെ ഒറ്റ ചെക്കന്മാര്‍ക്കും അതു പിടിച്ചില്ലാ..
  അപ്പോഴേ സുമാത്രക്കുട്ടീ...സ്വാഗതം..അങ്ങിനെ സുനാമി പോലെ വന്നാ പറ്റൂല്ലാ.... നാട്ടിലെ പവര്‍കട്ട് പോലെ എന്നും വരണം...

  By Anonymous Anonymous, at 7:22 AM  

 • എന്റമ്മോ എല്‍ ജി ചേച്ചിയുടെ കൂടെ ചേര്‍ന്ന് ഇനി സുമാത്ര തീവ്ര സ്ത്രീ പക്ഷ എഴുത്തുകാരിയാവുമോ?

  By Blogger ദില്‍ബാസുരന്‍, at 7:34 AM  

 • ആരോ പറഞ്ഞു “സൂ(ചേച്ചി) മാത്രം“ ബ്ലോഗ് എഴുതുന്നെന്ന്... ബാക്കി എല്ലാര്‍ക്കും എന്നാ പറ്റിയെന്നു ചോദിക്കാന്‍ വന്നതാ...

  ക്ഷമി. കോമഡി പറഞ്ഞ് ഓവര്‍ ആക്കുന്നത് ഒരു വീക്ക്നെസ്സാ...

  സ്വാഗതം... വരൂ അര്‍മ്മാദിയ്ക്കൂ...

  By Blogger Adithyan, at 7:36 AM  

 • അറബിക്കടലിളകി വരുന്നൂ...

  പോരട്ടേ, പോരട്ടേ

  സ്വാഗതം; സ്വാഗതം; സുസ്വാഗതം.

  By Blogger വളയം, at 8:00 AM  

 • ആ സീക്വന്‍സ് ഇങ്ങിനെയല്ലേ..

  താമസമെന്തേ വരുവാന്‍..........

  അറബിക്കടലിളകി വരുന്നൂ........

  കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍...

  കുറുമാനറിയാം..... :)

  By Blogger വക്കാരിമഷ്‌ടാ, at 8:03 AM  

 • “മേരി സപ്പ്നോം കി റാണീ കബ് ആയേഗി തൂ”

  “ആഹ് ആ ആജാ“

  തുടങ്ങിയ ഹിന്ദി ഗാനങ്ങളും ഗ്യാപ്പ് ഫില്ലറായി ;)

  By Blogger Adithyan, at 8:16 AM  

 • സുമാത്രയ്ക്ക് സ്വാഗതം..

  By Blogger വഴിപോക്കന്‍, at 8:21 AM  

 • സ്വാഗതം അരുളിയ എല്ലാവരോടും വീണ്ടും സന്ദിപ്പിന്‍ വരെ നന്ദി നമസ്കാരം.

  By Blogger സുമാത്ര, at 9:57 PM  

 • സ്വാഗതം, സുമാത്ര / സുനാമി / ബാലി / ജാവ / ജക്കാര്‍ത്താ/ അസുരി......

  ആ സീക്വന്‍സ്‌ ഇങ്ങിനെയാണേ വക്കാരി.

  മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദൃക വന്നു, നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ..

  താമസമെന്തേ വരുവാന്‍... പ്രാണ സഖീ

  കുയിലിന്റെ മണിനാദം കേട്ടു.. കാട്ടില്‍ കുതിരക്കുളമ്പടി കേട്ടു

  കസ്തൂരി മണക്കുന്നല്ലോ കാറ്റേ.. നീ വരുമ്പോള്‍

  അറബിക്കടലിളകി വരുന്നു..

  നീയെന്റെ പ്രാര്‍ത്ഥന കേട്ടു.. നീയെന്റെ മാനസം കണ്ടു..

  By Blogger കണ്ണൂസ്‌, at 10:47 PM  

 • അപ്പൊ, ഇവിടെ ഇ-മെയിലിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടത്‌ ഈ 'സുനാമി' യുടെ വരവായിരുന്നു... അല്ലേ?!!

  സ്വാഗതം സുമാത്ര...

  By Blogger തന്മാത്ര, at 12:35 AM  

 • സുമാത്രേ, ബ്ലോഗിന്റെ ഡെസ്ക്രിപ്ഷ്നില്‍ എഴുതിയിരിക്കുന്ന ചിന്ദകല്‍ എന്നത് "ചിന്തകള്‍" എന്നാക്കാന്‍ ശ്രദ്ധിക്കുമല്ലോ.

  ഈ ബ്ലോഗിന്റെ പേര്‍ മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ അത് ഇവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ. ഒരു തവണ ഞാന്‍ ഇത് പറഞ്ഞിരുന്നു. കണ്ടില്ലെന്ന് തോന്നുന്നു.

  By Blogger ശ്രീജിത്ത്‌ കെ, at 7:55 AM  

 • സ്വാഗതം

  By Blogger സാക്ഷി, at 4:06 AM  

Post a Comment

Links to this post:

Create a Link

<< Home